Skip to main content

ഇന്ത്യൻ നദികൾ

 


ഇന്ത്യൻ നദികളെ രണ്ടായി തരം തിരിക്കാം. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്നവ ഹിമാലയൻ നദികൾ, ഇന്ത്യൻ ഉപദ്വീപിൽ നിന്നും ഉത്ഭവിക്കുന്നവ ഉപദ്വീപിയൻ നദികൾ

  • ഹിമാലയൻ നദികൾ

  • ഉപദ്വീപിയൻ നദികൾ


പ്രധാന ഹിമാലയൻ നദികൾ


പ്രധാന ഉപദ്വീപിയൻ നദികൾ

  • നർമ്മദ

  • താപ്തി

  • മഹാനദി

  • ഗോദാവരി

  • കൃഷ്ണ

  • കാവേരി


സിന്ധു നദി

ലോകത്തിന്റെ വിശുദ്ധതടാകം, ഹിന്ദുക്കളുടെ പുണ്യതടാകം എന്നിങ്ങനെ വിശേഷണമുള്ള ടിബറ്റിലെ മനസരോവർ തടാകത്തിന്റെ സമീപത്തുള്ള ബോഹാർച്ചു ഹിമാനിയിൽ നിന്നുമാണ് സിന്ധു ഉത്ഭവിക്കുന്നത്.

ഇന്ത്യയിലെ ഹിന്ദുക്കളുടെ പുണ്യതടാകം എന്നറിയപ്പെടുന്നത് രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പുഷ്‌കർ തടാകമാണ്. 3180km ആണ് സിന്ധുവിന്റെ ആകെ നീളം. കേന്ദ്രഭരണ പ്രദശമായ ലഡാക്കിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു ശേഷം ലഡാക്കിലെ ലേ ജില്ലയെ ചുറ്റി ഒഴുകുന്നു.


ലഡാക്കിലെ ജില്ലകൾ


  • ലേ

  • കാർഗിൽ


ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ലേ.

ഏറ്റവും വലിയ ജില്ല ഗുജറാത്തിലെ കച്ഛ് ആണ്

ഇൻഡ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുഷോക് ബാക്കുള റിമ്പോച്ച സ്ഥിതി ചെയ്യുന്നത് ലേ ജില്ലയിലാണ്.


ഇതിനു ശേഷം naked mountain എന്നു വിളിപ്പേരുള്ള നാംഗപർവത് എന്ന പർവതത്തിന്റെ സമീപത്തു കൂടി പാക് അധിനിവേശ കാശിമിരിലേക്ക് പ്രേവേശിക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും ആയിട്ടാണ് നാംഗപർവത് സ്ഥിതി ചെയ്യുന്നത്.709 km നീളം ദൂരമാണ് സിന്ധു ഇൻഡ്യയിലൂടെ ഒഴുകുന്നത്. ശേഷം പാകിസ്ഥാനിലേക്ക് ഒഴുകുന്നു. സിന്ധു ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത് പാകിസ്താനിലാണ്. പാകിസ്ഥാനിലെ ദേശീയ നദിയും വലിയ നദിയും സിന്ധു തന്നെയാണ്. പാകിസ്ഥാന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി സിന്ധുവാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയും സിന്ധു തന്നെയാണ്. പാകിസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവും കൂടിയായ കറാച്ചിയിൽ വെച്ചു സിന്ധു അറബി കടലിൽ പതിക്കുന്നു. സിന്ധുവിന്റെ തീരത്തുള്ള ഏറ്റവും വലിയ പട്ടണവും കറാച്ചിയാണ്. പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയും സിന്ധു തന്നെയാണ്.


ടർബേല ഡാം ആണ് സിന്ധുവിന്റെ ഏറ്റവും വലിയ ഡാം. ഇതു തന്നെയാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ഡാം.

ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള നദി നർഥയാണ്.

കനാലുകളുടെ നാട് എന്നറിയപ്പെടുന്നത് പാകിസ്ഥാനാണ് എന്നാൽ കനാലുകളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത് ബംഗ്ലേദേശ് ആണ്.


ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി സിന്ധുവാണ്. സിന്ധു എന്ന വാക്കിന്റെ അർത്ഥം സമുദ്രം എന്നാണ്.


സിന്ധുനദിജല കരാർ (sindhu riverwater treaty) ഒപ്പു വെച്ച1 രാജ്യങ്ങൾ ഇന്ത്യയും പാകിസ്താനുമാണ്. വർഷം 1960 സെപ്റ്റംബർ 19. ഇന്ത്യക്കു വേണ്ടി ഒപ്പിട്ടത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റു. പാകിസ്ഥാന് വേണ്ടി ഒപ്പു വെച്ചത് അന്നത്തെ പാകിസ്താൻ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് അയൂബ് ഖാൻ. ഈ കരാറിന് സാക്ഷ്യം വഹിച്ചത് ലോക ബാങ്ക് ആയിരുന്നു.  ഈ കരാർ പ്രകാരം ഇന്ത്യക്ക്1 ബിയാസ്, രവി, സതലജ് എന്നീ സിന്ധുവിന്റെ പോഷക നദികളിലെ ജലത്തിനാണ് അവകാശം, സിന്ധു ,ചിനാബ്, ചലം എന്നീ നദികളിലെ ജലത്തിന് പാകിസ്ഥാനാണ് അവകാശം. ഈ കരാർ പ്രകാരം സിന്ധു നദിയുടെ മൊത്തം ജലസമ്പത്തിൽ 20 ശതമാനം ആണ് ഇന്ത്യയുടെ അവകാശം.


കാരകോറം, ലഡാക്ക് എന്നീ പാർവതനിരകളുടെ ഇടയിലൂടെയാണ് സിന്ധു ഒഴുകുന്നത്. ഇൻഡ്യയിൽ ഗിരികന്ദിരങ്ങൾ/മലയിടുക്കുകൾ സൃഷ്ടിക്കുന്ന ഒരേ ഒരു നദി സിന്ധുവാണ്


സിന്ധുവിന്റെ പ്രധാന പോഷക നദികൾ

  • സതലജ്

  • ബിയാസ്

  • രവി

  • ചിനാബ്

  • ചലം


ടിബറ്റിലെ മനസരോവർ തടാകത്തിനു അടുത്തുള്ള രക്ഷസ്ഥാൽ തടാകത്തിൽ നിന്നുമാണ് സതലജ് ഉത്ഭവിക്കുന്നത്. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷക നദിയും സതലജ് ആണ്. ഹിമാചൽ പ്രദേശിലെ ഷിപ്കില ചുരത്തിലൂടെ ഇന്ത്യയിലേക്ക് പ്രേവേശിക്കുന്നു. ഇൻഡ്യയിൽ ഹിമാചൽ പ്രദേശ്, പഞ്ചാബ് ഇങ്ങനെ രണ്ടു സംസ്ഥാനത്തിലൂടെ സഞ്ചരിക്കുന്നു. ഹിമാചൽപ്രദേശ്-പഞ്ചാബ് അതിർത്തിയിലാണ് ഭക്രാനാംഗൽ അണക്കെട്ട് സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമാണ് ഭക്രാനാംഗൽ. ഒന്നാം സ്ഥാനം നർമ്മദ നദിയിൽ നിർമ്മിച്ചിട്ടുള്ള സർദാർ സരോവർ ഡാമാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാലായ ഇന്ദിരാ ഗാന്ധി കനാൽ/രാജസ്ഥാൻ കനാൽ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാബിൽ നിന്നും രാജസ്ഥാനിലെ താർ മരുഭൂമിയിലേക്ക് ജലം എത്തിച്ച് കൃഷിയോജ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സിന്ധുവിന്റെ ഏറ്റവും തെക്ക്(south) ഭാഗത്തു നിന്നും ഉത്ഭവിക്കുന്നതും കിഴക്കു ഭാഗത്തു നിന്നും ഉത്ഭവിക്കുന്നതുമായ പോഷകനദി സതലജ് തന്നെയാണ്.

സതലജ് ചിനാബ് നദിയുമായി കൂടിച്ചേരുന്നു.


സതലജ് വേദകാല ഘട്ടത്തിൽ അറിയപ്പെട്ടിരുന്ന പേര്: ശതക്രു, ഗ്രീക്ക് നാമം:പെസിട്രോസ്


ചന്ദ്ര ഭാഗ എന്നി രണ്ടു അരുവികൾ ഹിമാചൽ പ്രദേശിലെ തണ്ടി എന്ന സ്ഥലത്ത് വെച്ച് കുടിച്ചേരുന്നു ചന്ദ്രഭാഗ/ചിനാബ് എന്ന നദിയായി ഒഴുകുന്നു.


ഹിമാചൽ പ്രദേശിലെ ബാരാ ലാചാ ലാ ചുരം ആണ് ചിനാബിന്റെ ഉത്ഭവസ്ഥാനം


ഹിമാചൽപ്രദേശ്,ജമ്മു കാശ്മീർ എന്നീ രണ്ടു സ്ഥലങ്ങളിലൂടെ ചിനാബ് നദി ഒഴുകുന്നു.


സിന്ധുനദിയുടെ ഏറ്റവും വലിയ പോഷകനദി: ചിനാബ്, ഏറ്റവും നീളം കൂടിയ പോഷകനദി :സതലജ്


ലജ്ഷരീഫ് എന്ന സ്ഥലത്ത് വെച്ചു ചിനാബ് സതലജ് നദിയിൽ പതിക്കുന്നു.


ചിനാബ് നദി വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്ന പേര്‌:ഇസ്‌കുമതി അല്ലെങ്കിൽ അസ്കിനി, ഗ്രീക്ക് നാമം: അഡോസൈൻസ്


ചിനാബ് നദിയിലെ ചില ജലവൈദ്യുതി പദ്ധതികൾ

  • ബാഗ്‌ളീഗർ

  • ദുൽ ഹസ്തി

  • സലാൽ


ബാഗ്‌ളീഗർ സ്‌ഥിതി ചെയ്യുന്നത് ഇന്ത്യ-പാകിസ്ഥാൻ ബോർഡറിൽ ആണ്. അന്താരാഷ്ട്ര കോടതിയിൽ ഇരു രാജ്യങ്ങളും ഈ ഡാമിനെ സംബന്ധിച്ച കേസ് നിലവിൽ ഉണ്ട്.



സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദിയാണ് ബിയാസ്. 


ഇന്ത്യയിൽ മാത്രം ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയും ബിയാസ്.


ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരം/ബിയാസ് കുണ്ട് ഇൽ നിന്നുമാണ് ബിയാസ് ഉത്ഭവിക്കുന്നത്.


ബിയാസ് ഒഴുകുന്ന സംസ്ഥാനങ്ങൾ ഹിമാചൽ പ്രദേശ് പഞ്ചാബ്.


പഞ്ചാബിലെ കബുർത്തല അല്ലെങ്കിൽ ഹരികെ എന്ന സ്ഥലത്തു വെച്ചു സതലജ് നദിയുമായി കൂടിചേരുന്നു.


പളനി വെള്ളച്ചാട്ടം ഉള്ളത് ബിയാസ് നദിയിൽ കുളുവിലാണ്, പളനി ഹിൽസ് ഉള്ളത് തമിഴ്നാട്ടിലാണ്.


മഹാറാണാ പ്രതാപ് സാഗർ ഡാം/പൊങ് ഡാം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിൽ ബിയാസ് നദിയിലാണ്


വേദിക് കാലഘട്ടത്തിലെ ബിയാസ് നദിയുടെ വിളിപ്പേര്: വിപാസ, ഗ്രീക്ക് നാമം: ഹൈപസിസ്.


ഒരു കാലത്തു അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിർ ബിയാസ് നദി ആയിരുന്നു.


ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിലെ കുളു മലനിരകളിൽ നിന്നുമാണ് രവി ഉത്ഭവിക്കുന്നത്.


ഹിമാചൽപ്രദേശ്, പഞ്ചാബ്‌ എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളിലൂടെ രവി കടന്നു പോകുന്നു.


പഞ്ചാബിലൂടെ ഒഴുകുന്ന ഏറ്റവും ചെറിയ നദി: രവി, സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി:ബിയാസ്.


രവിയുടെ തീരത്തുള്ള ഏറ്റവും വലിയ പട്ടണം: ലാഹോർ, ലാഹോറിൽ നദി എന്നറിയപ്പെടുന്ന നദി: രവി.


പഞ്ചാബിലെ ഇന്ത്യയുടെ പ്രധാന സൈനിക താവളമായ പത്താൻകോട്ടിലൂടെ കടന്നു പോകുന്ന നദിയും രവി ആണ്.


രവി നദിയിൽ സ്‌ഥിതി ചെയ്യുന്ന പ്രധാന ഡാമാണ് രഞ്ജിത് സാഗർ ഡാം/ തെയിൻ ഡാം.


ജഹാൻഗീർ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത് രവി നദിയുടെ തീരത്ത് ലാഹോറിലാണ്


ജഹാൻഗീർ എന്ന വാക്കിന്റെ അർത്ഥം: വിശ്വവിജയ്‌, നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം: ലോകത്തിന്റെ പ്രകാശം


ലാഹോറിലെ ഷാലിമാർ പൂന്തോട്ടം സ്ഥാപിച്ചത് ഷാജഹാൻ ആണ്, ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത്: ജഹാൻഗീർ


ഷാജഹാന്റെ ശവകുടിരം സ്ഥിതി ചെയ്യുന്നത്: താജ്മഹൽ


ലാഹോറിലെ നിഷാൻ ബാഗ് ഗാർഡൻ നിർമ്മിച്ചത്:ജഹാൻഗീർ


ജമ്മു കശ്മീരിലെ വേരിനാഗ് ഹിമാനിയിൽ നിന്നാണ് ചലം നദി ഉത്ഭവിക്കുന്നത്


ചലം നദി ഇൻഡ്യയിലൂടെ ജമ്മു കശ്മീരിൽ മാത്രമാണ് ഒഴുകുന്നത്.


പാകിസ്ഥാനിലെ ചാങ് ജില്ലയിൽ വെച്ച് ചലം ചിനാബ് നദിയിൽ പതിക്കുന്നു.


ചലം നദിയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ

  • ഉറി

  • കിഷൻ ഗംഗ


കിഷൻ ഗംഗ ചലം നദിയുടെ  പോഷക നദി കൂടെയാണ്, രാംഗംഗ: ഗംഗയുടെ പോഷക നദി, വെയിൻ ഗംഗ: ഗോദാവരിയുടെ പോഷകനദി


ചലം നദിയുടെ ഏറ്റവും വലിയ പോഷക നദി: കിഷൻ ഗംഗാ.


ചലം  നദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ

  • ശ്രീനഗർ

  • ബാരമുള്ള


വൂളാർ തടാകം സ്ഥിതി ചെയ്യുന്നത് ബാരമുള്ള പട്ടണത്തിലാണ്, ചലം നദി കടന്നു പോകുന്നത് വൂളാർ ലേക്കിലൂടെയാണ്, ജമ്മു പട്ടണത്തിന്റെ നടുവിലൂടെ കടന്നു പോകുന്ന നദി: താവി നദി.


സിന്ധുവിന്റെ ഏറ്റവും വടക്ക്ഭാഗത്ത്‌ നിന്നും ഉത്ഭവിക്കുന്ന പോഷക നദി ചലം ആണ്.


പാകിസ്ഥാനിലെ മിതാൻ കോട്ടിൽ വെച്ചു സിന്ധുനദിയുമായി കൂടി ചേരുന്നു.


ജമ്മുവാണ് കശ്മീരിന്റെ തണുപ്പകാലത്തെ തലസ്ഥാനം, ചൂട് കാലത്തെ തലസ്ഥാനം: ശ്രീനഗർ


വില്ലോ മരങ്ങൾ ധാരാളമായി കാണപ്പെടുന്നത് ചലം നദിയുടെയും വുളർ തടാകത്തിന്റെയും തീരത്താണ്


ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരം: വില്ലോ


BC 326 ഇൽ അലക്സാണ്ടർ, പോറസ് രാജാക്കന്മാർ തമ്മിലുണ്ടായ hyadarpus war സംഭവിച്ചത് ചലം നദിയുടെ തീരത്തായിരുന്നു.


ചലം നദിയുടെ ഗ്രീക്ക് നാമം :hydarpus river

 വേദ കാലഘട്ട നാമം: വിതസ്ത

 കശ്മീരി ഭാഷയിൽ :വേദ്


ചിനാബ് നദിയിലാണ് ചലം, രവി, സതലജ് എന്നീ നദികൾ ചേരുന്നത്.


സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദി: ചിനാബ്

ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്നത്: ചിനാബ്

നീളം കൂടിയത്:സതലജ്

ഏറ്റവും ചെറുത്: ബിയാസ്


ബ്രഹ്മപുത്ര


ലോകത്തിലേക്കും വെച്ചു ഏറ്റവും ഉയരം കൂടിയ പീഠഭൂമികളിൽ ഒന്നായ ടിബറ്റൻ പീഠഭൂമിയിലെ ചെമയുങ് ദുങ് ഹിമാനിയിൽ നിന്നുമാണ് ബ്രഹ്മപുത്ര നദി ഉത്ഭവിക്കുന്നത്.

ടിബറ്റൻ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന ചില പ്രധാന നദികൾ 

  • സിന്ധു നദി

  • സത് ലജ്

  • യാർലുങ് സംഗ്‌പോ (ബ്രഹ്മപുത്ര)

  • യാൻസ്റ്റീ നദി

  • യോയങ്ങോ


ചെമയുങ് ദുങ് ഹിമാനിയിൽ ഉത്ഭവിച്ചു ഇന്ത്യയുടെ കിഴക്കേ അറ്റത്തെ ഏറ്റവും വലിയ കൊടുമുടിയായ നോംച്ച വർവയെ ചുറ്റി അരുണാചൽ പ്രദേശിലെ സാദിയാ ഗ്രാമത്തിലൂടെ ഇന്ത്യയിലേക്ക് പ്രേവേശിക്കുന്നു.916 km ആണ് ബ്രഹ്മപുത്ര ഇന്ത്യയുടെ ഒഴുകുന്ന നീളം 2900 km. ചൈന ,ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്നു. ചൈനയിൽ ഇത് അറിയപ്പെടുന്നത് ജമുന എന്ന പേരിലാണ് ,ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും ചൈനയിൽ യാർലുങ് സംഗ്‌പോ എന്നും അറിയപ്പെടുന്നു. ഇൻഡ്യയിൽ അരുണാചൽ പ്രദേശ്, ആസ്സാം ഇങ്ങനെ രണ്ടു സംസ്ഥാനങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത്. അരുണാചൽ പ്രദേശിൽ പ്രാദേശികമായി ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് തിഹാങ് അല്ലെങ്കിൽ സിയാങ് എന്നാണ്. ആസാമിൽ ഇതിന്റെ പ്രാദേശിക നാമം ദിബാങ് എന്നാണ്.


ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ ഗുഹവത്തി, തിബുഗാര്ഹ. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത് ഗുഹവത്തി പട്ടണമാണ്. ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദിയും ബ്രഹ്മപുത്ര ആണ്. ഏറ്റവും മലികരണം കുറഞ്ഞ ഹിമലയാൽ നദിയും ഇതാണ്. ബ്രഹ്മപുത്ര നദിയുടെ പഴയ ഒരു പേരാണ് ലൗഹിത്യ. ചുവന്ന നദി എന്നൊരു വിശേഷണം കൂടി ഈ നദിക്ക് ഉണ്ട്.

ഗംഗാ ബ്രഹ്മപുത്ര കൂടിച്ചേർന്ന് ബംഗ്ലാദേശ് ബംഗാൾ മേഖലകയിൽ ഡെൽട്ട രൂപപ്പെടുന്നു . ഇതിനെ ഗംഗ - ബ്രഹ്മപുത്ര ഡെൽട്ട അല്ലെങ്കിൽ സുന്ദർബെൻസ് ഡെൽട്ട എന്നു വിളിക്കുന്നു. സുന്ദരി എന്ന പേരുള്ള കണ്ടൽച്ചെടി ധാരാളമായി വളരുന്നത് കൊണ്ടാണ് സുന്ദർബെൻസ് എന്ന പേരു ലഭിച്ചത്. ലോകത്തിലേക്കും വെച്ചു ഏറ്റവും വലിയ ഡെൽട്ട പ്രദേശമാണ് സുന്ദർബെൻസ് ഡെൽട്ട. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആമസോണ് മഴകാടുകളാണ്. സുന്ദർബെൻസ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. സുന്ദർബെൻസ് ദേശീയ ഉദ്യാനം സ്ഥാപിച്ചിട്ടുള്ളത് സുന്ദർബെൻസ് ഡെൽട്ടയിലാണ്. 

സുന്ദർബെൻസ് ദേശിയ ഉദ്യാനം കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ബംഗാൾ ആണ്. കടുവകൾ കാണപ്പെടുന്ന ലോകത്തിലെ ഏക കണ്ടൽകാടും സുന്ദർബെൻസ് ആണ്.

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് മാജ്ലിയാണ്. മാജ്ലി സ്ഥിതി ചെയ്യുന്നത് അസാമിൽ ബ്രെഹ്മപുത്ര നദിയിലാണ്. ആമസോണിലെ മരജോ ആണ് ലോകത്തിലെ രണ്ടാമത്തെ വലിയ നാധിജന്യ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡ് ആണ്


ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദികൾ

  • ടീസ്റ്റ

  • സുബൻസിറി

  • മനാസ്

  • തിഹാങ്

  • ദിബാങ്

  • കാമോങ്

  • തനുശ്രീ


ടീസ്റ്റ നദി ഉൾതവിക്കുന്നത് പൂർണമായും ഇന്ത്യക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജംഗാ ഉൾപ്പെടുന്ന കാഞ്ചൻജംഗാ നാഷണൽ പാർക്കിൽ നിന്നുമാണ്. ഇന്ത്യയുടെ ഒഴുകുന്ന നദികളിൽ ഏറ്റവും വേഗം കൂടിയ നദി ടീസ്റ്റ


മനാസ് നദിയുടെ തീരത്താണ് മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും ഭൂട്ടാനിലുമായി ഇതു വ്യാപിച്ചു കിടക്കുന്ന. റോയൽ ബംഗാൾ കടുവകളുടെ ഒരു പ്രധാന അവസ്ഥ വ്യവസ്ഥ കൂടിയാണ് മനാസ് നാഷണൽ പാർക്ക്.


ഗംഗാ


‌ഇന്ത്യയുടെ ദേശീയ നദിയാണ് ഗംഗ. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി 2008 നവംബർ 4. ലോകത്തിൽ മലിനികരിക്കപ്പെടുന്ന നദികളിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന നദിയും ഗംഗയാണ്. ഇന്ത്യയുടെ പുണ്യനഗരമായ വാരണാസിയിൽ വെച്ചാണ് ഗംഗാ ഏറ്റവും അധികം മലിനികരിക്കപ്പെടുന്നത്


ഗംഗാനദി ഉത്ഭവിക്കുന്നത് ഉത്തരാഖണ്ഡിലെ ഗാഗോത്രി ഹിമാനിയിൽ ഗായിമുഗ് ഗുഹയിൽ നിന്നുമാണ്. ഉത്ഭവസ്ഥാനത് ഗംഗ അറിയപ്പെടുന്നത് ഭഗീരതി എന്നാണ് പിന്നീട് ദേവപ്രീയാഗിൽ വെച്ചു അളകനന്ദ നദിയുമായി കുടിച്ചേർന്നതിന്‌ ശേഷമാണ് ഗംഗ എന്ന പേര് കൈവരിക്കുന്നത്.


ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നു.


ഗംഗാനദി തീരത്തെ പ്രധാന പട്ടണങ്ങൾ

  • ദേവപ്രയാഗ്

  • കൃഷികേശ്

  • ഹരിദ്വാർ

  • അലഹബാദ്

  • അലിഗഡ്

  • മീററ്റ്

  • മിര്സാപൂർ

  • കാൻപൂർ

  • കനൗജ്

  • ഹാജിപ്പൂർ

  • പട്ന

  • ഫറാകാ


ഗംഗാ ഏറ്റവും കൂടുതൽ ഒഴുകുന്ന സംസ്ഥാനം ഉത്തർപ്രദേശ് ഉത്തരപ്രദേശിലൂടെ മാത്ര 1450 km സഞ്ചരിക്കുന്നു. ഗംഗയുടെ ആകെ നീളം 2525 km .ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്ന പേര് പദ്മ.

പതാള ഗംഗ എന്നറിയപ്പെടുന്ന നദി :കൃഷ്ണ.

അലഹബാദിൽ വെച്ച് ഗംഗയും യമുനയും സരസ്വതി നദിയും കൂടിചേരുന്നു. ഇതു ത്രിവേണി സംഗമം എന്നറിയപ്പെടുന്നു.

ഭൂമികടിയിലൂടെ ഒഴുകുന്ന നദിയാണ് സരസ്വതി. സരസ്വതി നദിയെ കണ്ടെത്താൻ ഖനനം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനം :ഹരിയാന.


ഗംഗയുടെ പ്രധാന പോഷകനദികൾ


  • കോസി

  • ദാമോദർ

  • സോണ

  • ഖാഗ്ര (സരയൂ)

  • ഗോമതി

  • ഗന്ധകി

  • യമുന

  • രാംഗംഗാ


സോണിന്റെ തീരത്തുണ്ടായിരുന്ന ഒരു പട്ടണം ആയിരുന്നു പാടലിപുത്ര. മഗതരാജകന്മാരുടെ ആസ്ഥാനമായിരുന്നു പാടാലിപുത്ര.


ഏറ്റവും കൂടുതൽ നദി ഉൾകൊള്ളുന്ന ഗംഗയുടെ പോഷകനദി ഖാഗ്രയാണ്. നീളത്തിൽ രണ്ടാമത് നിൽക്കുന്ന ഗംഗയുടെ പോഷക നദിയും ഖാഗ്ര തന്നെയാണ്. ഖാഗ്ര നദിയുടെ മറ്റൊരു പേരാണ് സരയൂ. ഉത്തരപ്രദേശിന്റെ ദുഃഖമായി കണക്കാക്കുന്ന നദിയാണ് ഖാഗ്ര.

ബീഹാറിന്റെ ദുഃഖം കോസി.


ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദിയാണ് യമുന. യമുന നദിയുടെ നീളം 1376 km. യമുന ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനിയിൽ നിന്നും ഉത്ഭവിച്ചു അലഹാബാദിൽ വെച്ചു ഗംഗയുമായി കൂടി ചേരുന്നു.


തെക്കു നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ ഏറ്റവും വലിയ നദി സോണ്. സോണ് നദി മധ്യപ്രദേശിലെ അമർഖണ്ഡക് പീഠഭൂമിയിൽ നിന്നും ഉത്ഭവിച്ചു ബീഹാറിന്റെ തലസ്ഥാനമായ പട്നായിൽ വെച്ചു ഗംഗഗയുമായി കുടിച്ചേരുന്നു. സോണിന്റെ ഒരു പ്രധാന പോഷകനദിയാണ് റിഹന്ത് നദി. ഗോവിന്ത് വല്ലഭ് പന്ത് സാഗർ ഡാം സ്ഥിതി ചെയ്യുന്നത് റിഹന്ത് നദിയിലാണ്.


കോസി നദി നേപ്പാളിൽ നിന്നും ഉത്ഭവിച്ചു ബീഹാറിലെ പട്നായിൽ വെച്ചു ഗാംഗയുമായി കുടിച്ചേരുന്നു. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദിയായി കാണുന്നത് കോസിയെയാണ്. 

ഇന്ത്യയുടെ ദുഃഖം : കോസി

ബംഗാളിന്റെ ദുഃഖം:  ദാമോദർ.


ഗോമതി നദിയുടെ ഉത്ഭവം ഉത്തർപ്രദേശിലെ ചിലഭിത് ആണ്. ഗോമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ലക്‌നൗ.


ജിം കോർബേറ്റ് നാഷനൽ പാർക്കിന്‌ ഉള്ളിലൂടെ ഒഴുകുന്ന നദിയാണ് രാംഗംഗാ.ജിംകോർബേറ് നദിയുടെ പഴയ പേര് രാംഗംഗാ നാഷണൽ പാർക്ക്. ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലാണ്.


ഗംഗയെ സൂചിയാക്കാനുള്ള പദ്ധതിയായിരുന്നു ഗംഗാ ആക്ഷൻ പ്ലാൻ. 1986 ഇൽ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗംഗയെ മലിന്യമുക്തമാക്കാനുള്ള ഏറ്റവും വലിയ പദ്ധതി നാവമി ഗംഗ. 2014 ഇൽ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുബോളാണ് ഇത് നിലവിൽ വന്നത്.


ഗംഗയുടെ ഏറ്റവും പ്രധാനപ്പെട്ട കൈവഴികളിൽ ഒന്നാണ് ഹൂഗ്ലി. ഹൂഗ്ലിയുടെ തീരത്തുള്ള പ്രധാനപെട്ട ഒരു പട്ടണമാണ് കൊൽക്കത്ത. ബംഗാളിലെ ഏറ്റവും വലിയ പട്ടണവും കൊൽക്കത്ത തന്നെ.ഹൂഗ്ലി ബംഗാളിലെ ഒരു ജില്ലയും കൂടിയാണ്. ഹൂഗ്ലിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ

  • കൊൽക്കത്ത

  • ഹാൾഡിയ

  • ഹൗറ


ഹൂഗ്ലിയുടെ പോഷകനദിയാണ് ദാമോദർ. ബംഗാളിന്റെ ദുഃഖം ദാമോദർ നദിയാണ്.

ഹൂഗ്ലി നദിയിലെ പ്രധാൻ പാലങ്ങൾ


  • രവിന്ദ്ര സേതു

  • വിവേകനന്ദ സേതു

  • വിദ്യാസാഗർ സേതു 

  • നിവേദിത സേതു


ഗംഗയിലെ ഏറ്റവും നീളം കൂടിയ പാലം പട്നയിലെ മഹതമാഗാന്ധി സേതു.

രവിന്ദ്രസേതുപാലത്തിന്റെ പഴയ പേരാണ് ഹൗറാ പാലം.ഇൻഡ്യയിലെ ഏറ്റവും തിരക്ക് കൂടിയ ഒരു തൂക്കുപാലം കൂടിയാണ് ഹൗറ.


ഹൂഗ്ലിയുടെ തീരത്തെ പ്രധാനകൃഷിയാണ് ചണം. ചണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപെടുന്ന സംസ്ഥാനം ബംഗാൾ രണ്ടാം സ്ഥാനത് ആന്ധ്രാപ്രദേശ്. Golden fiber എന്ന് വിളിക്കുന്നത് ചണം.

Universal fiber എന്ന് വിളിക്കുന്നത് പരുത്തി(cotton). ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങൾ ഇന്ത്യയും ബംഗ്ലദേശും ആണ് 


ദേശീയ ജലപാത-1 ഗംഗാ നദിയിലാണ്. അലഹബാദ് മുതൽ ഹാൾഡിയ വരെ 1620 km ആണ് ഇതിന്റെ നീളം.


ഗംഗ ഫറാകാ നഗരത്തിൽ വെച്ചു ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത് പദ്മ എന്ന പേരിലാണ്. കീർത്തിനാശിനി പുഴ എന്ന ഒരു പ്രാദേശിക നാമം കൂടി ഗംഗക്ക് ഉണ്ട്. ബംഗ്ലാദേശിൽ വെച്ചു പദ്മ ജമുന (ബ്രഹ്മപുത്ര) നദിയുമായി  ചന്ധ്പൂർ എന്ന സ്ഥലത്തു വെച്ചു ചേരുന്നു അവിടെ നിന്നും മേഘ്‌ന എന്ന പേരിൽ ബംഗാൾ ഉൾക്കടലിൽ  പതിക്കുന്നു.


നർമ്മദ


മധ്യപ്രദേശിലെ അമർഖണ്ഡക് പീഠഭൂമി അല്ലെങ്കിൽ മൈകല റേജ്‌ ഇൽ നിന്നുമാണ് നർമ്മദ നദിയുടെ ഉത്ഭവം


അമർഖണ്ഡക് എന്ന വാക്കിന്റെ അർഥം:ശ്യാശ്യതമായ പ്രദേശം

നർമ്മദ എന്ന വാക്കിന്റെ അർത്ഥം: സന്തോഷം നൽകുന്നത്


നർമ്മദയുടെ പഴയ പേരുകൾ: രേവ, ജതശങ്കരി


നീളം :1312 km, പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് നർമ്മദ,പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി: സിന്ധു.


ഏറ്റവും നീളം കൂടിയ ഉപദ്വീപിയൻ നദി: ഗോദാവരി(1465 km), രണ്ടാമത് കൃഷ്ണ (1400 km).മൂന്നാമത് : നർമ്മദ(1312 km).


നർമ്മദ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്. 


ഏറ്റവും കൂടുതൽ ഒഴുകുന്നത്:മധ്യപ്രദേശ്.


മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്നത്: നർമ്മദ

ഗുജറാത്തിന്റെ ജീവരേഖ: നർമ്മദ


മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്നത് കൃഷ്ണ നദിയുടെ പോഷകനദിയായ കൊയ്‌നയാണ്.


നർമ്മദ ഒഴുകുന്നത് വിദ്യാസത്പുര പാർവതനിരകളുടെ ഇടയിലൂടെയാണ്


ഇന്ത്യയെ തെക്കേ ഇന്ത്യാ എന്നും വടക്കേ ഇന്ത്യാ എന്നും വേർതിരിക്കുന്ന നദി : നർമ്മദ, പർവതനിര: വിന്ധ്യ


നർമ്മദ ഒഴുകുന്നത് rift vally/ബ്രാംശ താഴ്‌വ്‌രയിലൂടെയാണ്.ഇത്തരം ബ്രാംശ താഴ്‌വരകളിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയും നർമ്മദ തന്നെ.


നർമ്മദക്ക് വടക്ക് കാണപ്പെടുന്ന പീഠഭൂമിയാണ് മാൾവ പീഠഭൂമി, തെക്ക് കാണപ്പെടുന്നത് ഡെക്കാൻ പീഠഭൂമി.


നർമ്മദ നദിയുടെ തീരത്ത് മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ദേശിയ ഉദ്യാനമാണ് കൻഹ. കൻഹ വനത്തെ ആസ്പദമാക്കി Rudyard kipling എഴുതിയ കഥയാണ് Jungle book.


ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുള്ള ഇന്ത്യയുടെ നദി തീരമാണ് നർമ്മദ.


മാർബിൾ ശിലകൾക്കിടയിലൂടെ ഒഴുകുന്ന ദുവുന്ദർ വെള്ളച്ചാട്ടം/marble waterfalls സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിൽ നർമ്മദ നദിയിലാണ്.


ദൂത് വെള്ളച്ചാട്ടം മണ്ടോവി നദിയിലാണ് ഇതു ഗോവയിലെ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിനുള്ളിലാണ്. 


മണ്ടോവി കടന്നു പോകുന്നത് ഗോവയുടെ തലസ്ഥാന നഗരമായ പനജിയിലൂടെയാണ്. ഗോവയുടെ ജീവരേഖ: മണ്ടോവി


ഏറ്റവും കൂടുതൽ ഡാമുകൾ നിർമിച്ചിട്ടുള്ള ഇന്ത്യൻ നദി നർമദയാണ്, കേരള നദി: പെരിയാർ.


നർമ്മദ നദിയിലെ ചില പ്രധാന ഡാമുകൾ

  • സർദാർ സരോവർ

  • ഇന്ദിരാ സാഗർ

  • Omkareswar

  • Maheswar

  • Bargi dam


നർമ്മദയിലെ ഡാമുകൾക്ക് എതിരെ മേധാ പട്കർ രൂപീകരിച്ച സംഘടനയാണ് Narmadha bachavo antholan (NBA).


മേധാ പട്കർ രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയാണ് പീപ്പിൾ പൊളിറ്റിക്കൽ ഫ്രണ്ട്.


നർമ്മദയുടെ തീരത്തെ ചില പ്രധാന പട്ടണങ്ങൾ

  • Amarkhandak

  • Jabalpur

  • Hojhangahad

  • Omkareswar

  • Baruch


ലെൻസ് വ്യവസായത്തിന് പേരുകേട്ട പട്ടണമാണ് jabalpur.


നർമ്മദയുടെ പ്രധാന പോഷക നദികൾ

  • ഹിരൺ

  • ഷേർ

  • താവ

  • ചോട്ടാ താവ

  • ബാജൻ


ഏറ്റവും നീളം കൂടിയ പോഷക നദി :താവ


സത്പുര പർവതനിരകളിൽ നിന്നുമാണ് താവ ഉത്ഭവിക്കുന്നത്.


സത്പുര നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദിയും താവയാണ്.


താപ്തി


മധ്യപ്രദേശിലെ ബെട്ടുൾ സത്പുര പരവതനിരകളിലെ മുൾട്ടായ്‌/മുൻതായ് എന്ന പ്രദേശത്ത് നിന്നുമാണ് താപ്തി നദി ഉത്ഭവിക്കുന്നത്.


മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ മൊത്തം 724 km ദൂരമാണ് സഞ്ചരിക്കുന്നത്.


പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് താപ്തി.ആദ്യത്തേത് നർമ്മദ (1312 km)


നർമ്മദ നദിക്ക് സമാന്തരമായി ഒഴുക്കുന്നത് കൊണ്ടു നർമ്മദയുടെ ഇരട്ട എന്നൊരു വിശേഷണം കൂടി താപതിക്ക് ഉണ്ട്.


താപ്തിയിലെ ചില പ്രധാന ജലവൈദ്യുത പദ്ധതികൾ

  • ഉകായി (ഗുജറാത്ത്)

  • കക്രപാറ (ഗുജറാത്ത്)


താപ്തിയുടെ ചില പ്രധാന പോഷകനദികൾ

  • അരുണാവത്തി

  • ഗിർണ

  • അനാർ


താപ്തിയും നർമ്മദയും ഗുജറാത്തിന്റെ തീരത്തുള്ള Gulf of kambat എന്ന സ്ഥലത്ത് വെച്ച് അറബിക്കടലിൽ പതിക്കുന്നു.


മഹാനദി


ഛത്തീസ്ഗണ്ഡിലെ സിഹാവ മലനിരകൾ അല്ലെങ്കിൽ മധ്യപ്രദേശിലെ മൈകല മലനിരകളിൽ നിന്നുമാണ് മഹാനദി ഉത്ഭവിക്കുന്നത്.


ഛത്തീസ്ഗഡ് , ഒഡീസ എന്നി രണ്ടു സംസ്ഥാനകളിലൂടെയാണ് മഹാനദി ഒഴുകുന്നത്.


മഹാനദി ഏറ്റവും കൂടുതൽ ഒഴുകുന്ന സംസ്ഥാനം ഛത്തീസ്ഗൻഡ് ആണ്.


ആകെ മൊത്തം 857 km ആണ് മഹാനദി ഒഴുകുന്ന നീളം


മഹാനദിയുടെ  ചില പ്രധാന പോഷകനദികൾ

  • ഷിയോനാഥ് (ഛത്തീസ്ഗഡ്)

  • ടെൽ

  • ഇഞ്ച്


മഹനദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് ഷിയോനാഥ് .

 

ഛത്തീസ്ഗഡ് സംസ്ഥാനത്തിലൂടെയാണ് ഷിയോനാഥ് ഒഴുകുന്നത്  .ഷിയോനാഥിന്റെ നീളം 20 km ആണ്.


ഇന്ത്യയിൽ ആദ്യമായി സ്വകാര്യ വത്കരിക്കപ്പെട്ട നദിയാണ് ഷിയോനാഥ്.


1998 ഇൽ കൈലാഷ് സോണിയുടെ ഉടമസ്ഥതയിൽ ഉള്ള Radius water ltd  എന്ന കമ്പനിയാണ് ഷിയോനാദിലെ ജലം പാട്ടത്തിനു എടുത്തിരിക്കുന്നത്.


മഹനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങളാണ്

  • സാമ്പൽപൂർ

  • കട്ടക്


ഗാന്ധിയുടെ പേരിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സാമ്പൽപൂർ.


സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡാമുകളിൽ ഒന്നായ ഹിരാകുണ്ട് ഡാം സ്ഥിതി ചെയ്യുന്നത് ഒഡിഷയിൽ മഹാനദി ക്ക് കുറുകെയാണ്.


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുണ്ട്.


ഛത്തീസ്ഗഡിന്റെ ജീവരേഖ , ഒഡീഷയുടെ ദുഃഖം എന്ന് അറിയപ്പെടുന്നത് മഹാനദിയാണ് .


മഹാനദി ബംഗാൾ ഉൽകടലുമായി ചേരുന്നിടതാണ്‌ നയാഗഡ് പാരദ്വീപ് തുറമുഖം നിർമിച്ചിരിക്കുന്നത്.


ഗോദാവരി (1465 km).


മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ മുന്തിരി നഗരം എന്നു വിളിപ്പേരുള്ള നാസിക്ക് ജില്ലയിലെ ത്രയമ്പകേശ്വർ മലനിരകളിൽ നിന്നുമാണ് ഗോദാവരി ഉത്ഭവിക്കുന്നത്.


ഗോദാവരി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നതും മഹാരാഷ്ട്രയിലൂടെ തന്നെയാണ്.1465 km ആണ് ഗോദാവരിയുടെ ആകെ നീളം.


ഗോദാവരി കടന്നു പോകുന്ന സംസ്ഥാനങ്ങൾ മഹാരാഷ്ട്ര , തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്‌ എന്നിവയാണ്.

 

തെലുങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും ജീവരേഖയായി കണക്കാക്കപ്പെടുന്നത് ഗോദാവരി നദിയാണ്. എന്നാൽ മഹാരാഷ്ട്രയുടെ ജീവരേഖയായി കണകാക്കപ്പെടുന്നത് കൃഷ്ണനദിയുടെ പോഷക നദിയായ കൊയ്‌നയാണ്.


പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ഏറ്റവും വലിയ നദിയും ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയും ഗോദാവരി ആണ്.


ഗോദാവരിയുടെ മറ്റൊരു പേരാണ്: വൃദ്ധഗംഗ.


ഗോദാവരിയുടെ പ്രധാന പോഷക നദികളാണ്

  • ശബരി

  • മഞ്ജീര

  • പ്രാൻഹിത

  • പൂർണ

  • മാനാർ

  • വർദ്ധ

  • വെയിൻ ഗംഗ

  • പെൻ ഗംഗ

  • ഗൗതമി

  • ഇന്ദിരാവതി


ഗോദാവരിയുടെ ഏറ്റവും വലിയ പോഷകനദി പ്രാൻഹിതയാണ്.


ഗോദാവരിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് മഞ്ജീര.


723 km ആണ് മഞ്ജീരയുടെ നീളം.


ഹൈദരാബാദ്, സെക്കന്ദരാബാദ് നഗരങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് മഞ്ജീര നദിയിൽ നിന്നുമാണ്.


നിസാം സാഗർ ഡാം സ്ഥിതി ചെയ്യുന്നത് തെലുങ്കാനയിൽ മഞ്ജീര നദിയിലാണ്.


ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകോട്ട് വെള്ളച്ചാട്ടം ഉള്ളത് ഗോദാവരിയുടെ പോഷക നദിയായ ഇന്ദിരാവതിയിൽ ആണ്.


ഛത്തീസ്ഗഡിലൂടെ ഒഴുകുന്ന പ്രധാന നദികളിൽ ഒന്നാണ് ഇന്ദിരാവതി.


ഗോദാവരിയുടെ പോഷക നദികളിൽ ഇന്ദിരാവതി, ശബരി എന്നീ നദികൾ ഉത്ഭവിക്കുന്നത് പൂർവഘട്ടത്തിൽ നിന്നും ബാക്കിയെല്ലാം പശ്ചിമഘട്ടത്തിൽ നിന്നുമാണ്


തെലുങ്കാനയിലെ ചില പ്രധാന ഡാമുകളാണ്

  • നിസാം സാഗർ

  • ഒസ്മാൻ സാഗർ

  • ഹുസൈൻ സാഗർ

ഇവയിൽ നിസാം സാഗർ ഡാം സ്ഥിതി ചെയ്യുന്നത് മഞ്ജീര നദിയിലാണ്.


ഒസ്മാൻ സാഗർ, ഹുസൈൻ സാഗർ എന്നീ ഡാമുകൾ സ്ഥിതി ചെയ്യുന്നത് കൃഷ്ണയുടെ പോഷകനദികളിൽ ഒന്നായ മൂസിയിലാണ്.


കൃഷ്ണയുടെ ഏറ്റവും നീളം കൂടിയ പോഷകനദി ബീമ ആണ്.


ബോർ ടൈഗർ റിസർവിലൂടെ ഒഴുകുന്ന നദിയാണ് വർദ്ധ.


ഗോദാവരിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ

  • നാസിക്ക് (മഹാരാഷ്ട്ര)

  • നിസാമബാദ് (തെലുങ്കാന)

  • രാജമുദ്രി (ആന്ധ്രാപ്രദേശ്)


Central Tobacco research institute സ്ഥിതി ചെയ്യുന്നത് രാജാമുദ്രിയിലാണ്.


ഗോദവരിയിലെ പ്രധാന ഡാമുകൾ

  • പോച്ചബാഡ്

  • പ്രവീര


ഗോദാവരി ഡെൽറ്റയുടെ ഭാഗമായ കണ്ടൽകാടാണ്: കൊറിംഗ കണ്ടൽകാട്.


12 വർഷത്തിൽ ഒരിക്കൽ ഗോദാവരിയുടെ തീരത്ത് നടക്കുന്ന ആഘോഷമാണ് :പുഷ്കാരൻ


കൃഷ്ണ (1400 km)


മഹാരാഷ്ട്രയിലെ മഹാബലേശ്വർ ആണ് കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം.


പതനം : ബംഗാൾ ഉൾക്കടൽ.


മറ്റ് പേരുകൾ : തെലുങ്കു ഗംഗ, പാതാള ഗംഗ.


ഗോദാവരി കഴിഞ്ഞാൽ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് കൃഷ്ണ.


കൃഷ്ണാനദിയുടെ തീരത്തുള്ള ഒരു പ്രധാന പട്ടണമാണ് വിജയവാഡ


കൃഷ്ണയുടെ പ്രധാന പോഷക നദികൾ


  • കൊയ്‌ന

  • തുംഗഭദ്ര

  • മൂസി

  • ഭീമ

  • മാലപ്രഭാ


മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്നത് കൊയ്‌ന നദിയാണ്.


കൃഷ്ണയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് തുംഗഭദ്ര.


തുംഗഭദ്ര നദികരയിലാണ് പൈതൃക കേന്ദ്രമായ ഹംപി, ശങ്കരാചാര്യർ സ്ഥാപിച്ച സൃങ്കേരി മഠം എന്നിവ സ്ഥിതി ചെയ്യുന്നത്.


തുംഗഭദ്ര നദിയെ രാമായണത്തിൽ പരമാർശിച്ചിട്ടുള്ളത് പമ്പ എന്ന പേരിലാണ്.


ഹൈദരാബാദിന്റെ തീരത്ത് കൂടി ഒഴുകുന്ന നദിയാണ് മൂസി.


കാവേരി (800 km)


കർണാടകയിലെ ബ്രഹ്മഗിരി കുന്നുകളിലെ തലകാവേരിയിൽ നിന്നുമാണ് കാവേരി നദിയുടെ ഉത്ഭവം.


പതനം: ബംഗാൾ ഉൾക്കടൽ.


മറ്റുപേരുകൾ : ദക്ഷിണ ഗംഗാ, അർദ്ധഗംഗ.


ഇൻഡ്യയിലെ ഏറ്റവും ആദ്യത്തെ ഡാമായ കല്യാണി ഡാം സ്ഥിതി ചെയ്യുന്നത് കാവേരി നദിയിലാണ്.


AD ഒന്നാം നൂറ്റാണ്ടിൽ ചോലരാജവായിരുന്ന കരികാല ചോലനാണ് കല്യാണി ഡാം നിർമിക്കുന്നത്.


കല്യാണിഡാമിന്റെ നിലവിലെ പേര് : ഗ്രാന്റ് ഡാം


1982 ഇൽ ബ്രിട്ടീഷ് ഇൻഡ്യയിലെ മദ്രാസ് പ്രൊവിഡൻസും മൈസൂർ രാജാവും കാവേരി നദിയിലെ ജലത്തെ ചൊല്ലി ഉടലെടുത്ത തർക്കത്തെ പിൻതുടർന്നു ഉണ്ടാക്കിയ കരാറാണ് കാവേരി കരാർ.


കാവേരി കാരറിനെ ച്ചൊല്ലി തമിഴ്നാട് ഗവർമെന്റും കർണാടക ഗവർമെന്റും തമ്മിൽ ഇന്നും തർക്കം നിലനിൽക്കുന്നു.


കാവേരി നദിയുടെ പ്രധാന പോഷകനദികലാണ് 

  • കബനി

  • ഭവാനി

  • പാമ്പാർ

  • അമരാവതി

  • അർകാവതി

  • ഹേമാവതി


അമരവതിയാണ് കവേരിയുടെ ഏറ്റവും വലിയ പോഷക നദി.







































Comments

Post a Comment

Popular posts from this blog

ഇന്ത്യൻ തടാകങ്ങൾ

ഇന്ത്യൻ തടാകങ്ങളെ മൂന്നായി താരം തിരിക്കാം മനുഷനിർമിത്തം ഉപ്പുജലതടാകം ശുദ്ധജല തടാകം ഇന്ത്യയിലെ പ്രധാന പ്രകൃതിദത്ത തടാകങ്ങളുടെ സസംസ്ഥാങ്ങൾ തിരിച്ചുള്ള തടകങ്ങളുടെ പട്ടിക. സംസ്ഥാനങ്ങൾ തടാകങ്ങൾ ആന്ധ്രാപ്രദേശ് കൊല്ലേരു മഹാരാഷ്ട്ര തുളസി ഗുജറാത്ത് നൽസരോവർ രാജസ്ഥാൻ സംബാർ പുഷ്‌കർ ദേവാർ പിച്ചോള നക്കി ഒറീസ്സ ചിൽക്ക കാശ്മീർ വൂളാർ ഡാൽ മനസ്വൽ നാഗിൻ മണിപ്പൂർ ലോക് തക്ക് സിക്കിം ചോലാമു ഉത്തരാഖണ്ഡ് നൈനിറ്റാൽ ഭിംറ്റാൽ രൂപ്കുണ്ട് ഹിമാചൽ പ്രദേശ് ചന്ദ്രറ്റാൽ രേണുക ത്രിപുര ഡുംമ്പുർ മിസോറം പാലക് ഇന്ത്യയിലെ ഏറ്റവും വലിയ തടാകം: ചിൽക്ക കൃത്രിമ തടാകങ്ങൾ ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം (ഉത്തർ പ്രദേശ്) ജയ് സമന്ത് (ദേബാർ) (രാജസ്ഥാൻ) നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്) ഗുരുഗോവിന്ത് സാഗർ (ഹിമാചൽ പ്രദേശ്) ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ/മനുഷ്യനിർമിത തടാകം :ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ടാം (ഉത്തർ പ്രദേശ്‌) രണ്ടാമത്തെ വലിയ കൃത്രിമ തടാകം :ദേബാർ  ദേബാർ തടാകത്തിന്റെ മറ്റാര് പേരാണ് ജയ് സമന്ത് തടാകം. സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം :നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്). ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ദേശദനപക്ഷികൾ എത്തുന്ന തടാകം...